Monday, May 6, 2024
-Advertisements-
KERALA NEWSKannur Newsഇടിയുടെ ആഘാതത്തിൽ മുബഷിറയും മകനും റോഡിലേക്ക് തെറിച്ച് വീ ഴുകയായിരുന്നു ; സ്കൂട്ടറും പിക്കപ്പ് വാനും...

ഇടിയുടെ ആഘാതത്തിൽ മുബഷിറയും മകനും റോഡിലേക്ക് തെറിച്ച് വീ ഴുകയായിരുന്നു ; സ്കൂട്ടറും പിക്കപ്പ് വാനും കൂ ട്ടിയിടിച്ചുണ്ടായ അ പകടത്തിൽ മൂന്ന് വയസുകാരന് ദാ രു ണാന്ത്യം

chanakya news
-Advertisements-

കണ്ണൂർ : മട്ടന്നൂരിൽ മാതാവിനൊപ്പം സ്കൂട്ടറിൽ യാത്രചെയ്യുന്നതിനിടെ പിക്കപ്പ് വാനിടിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം. ചാവശ്ശേരി സ്വദേശി ഷബീർ-മുബഷീറ ദമ്പതികളുടെ മകൻ ഐസിൻ ആദം (മൂന്ന്) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മാതാവ് പികെ മുബഷീറ (23) നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. ചാവശ്ശേരിപറമ്പിൽ നിന്നും പത്തമ്പതാം മൈലിലേക്ക് പോകുകയായിരുന്നു മുബഷിറയും മകനും. ഇതിനിടെ വെളിമ്പ്രയിലേക്ക് വരികയായിരുന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ച് റോഡിൽ വീണ ഇരുവർക്കും ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.

English Summary : a three year old boy died in a scooter accident

-Advertisements-