Sunday, April 28, 2024
-Advertisements-
KERALA NEWSപോലീസ് ജീപ്പിന് മുകളിൽ കയറി പോലീസ് ജീപ്പ് അടിച്ച് തകർത്തു ; ഡിവൈഎഫ്ഐ നേതാവിനെ കാപ്പ...

പോലീസ് ജീപ്പിന് മുകളിൽ കയറി പോലീസ് ജീപ്പ് അടിച്ച് തകർത്തു ; ഡിവൈഎഫ്ഐ നേതാവിനെ കാപ്പ ചുമത്തി നാടുകടത്താൻ ഉത്തരവ്

chanakya news
-Advertisements-

തൃശൂർ : ചാലക്കുടി ഗവ. ഐടിഐയിലെ എസ്എഫ്ഐ വിജയാഹ്ലാദ പ്രകടനത്തിനിടെയുണ്ടായ സംഘർഷത്തിൽ പോലീസ് ജീപ്പ് അടിച്ച് തകർത്ത ഡിവൈഎഫ്ഐ നേതാവിനെ കാപ്പ ചുമത്തി നാടുകടത്താൻ ഉത്തരവ്. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് നിധിൻ പുല്ലാണെതിരെയാണ് നടപടി.

ഡിസംബർ 22 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗവ. ഐടിഐയിലെ എസ്എഫ്ഐ വിജയാഹ്ലാദത്തിനിടെ സംഘർഷമുണ്ടാവുകയും നിധിൻ പുല്ലൻറെ നേതൃത്വത്തിൽ ഡിവൈഎഫ്ഐ,എസ്എഫ്ഐ പ്രവർത്തകർ പോലീസ് ജീപ്പിന് മുകളിൽ കയറുകയും ജീപ്പ് അടിച്ച് തകർക്കുകയുമായിരുന്നു.

കേസിൽ അറസ്റ്റിലായ നിധിൻ പുല്ലൻ 54 ദിവസം റിമാൻഡിൽ കഴിഞ്ഞു. തുടർന്ന് ഫെബ്രുവരി പതിമൂന്നിന് തൃശൂർ സെഷൻസ് കോടതി നിധിൻ പുല്ലന് ജാമ്യം അനുവദിക്കുകയായിരുന്നു. ഡിഐജി അജിതാ ഭീഗമാണ് നിധിൻ പുല്ലനെ കാപ്പ ചുമത്തി ആറു മാസത്തേക്ക് നാടുകടത്താൻ ഉത്തരവിട്ടത്.

English Summary : kappa will be imposed and deported dyfi leader in chalakudy

-Advertisements-