Friday, May 17, 2024
-Advertisements-
KERALA NEWSKannur Newsചായയുണ്ടാക്കാൻ താഴത്തെ മുറിയിൽ പോയതായിരുന്നു സീന ; സഹകരണ സൊസൈറ്റിയുടെ കെട്ടിടത്തിൽ യുവതിയെ മരിച്ച നിലയിൽ...

ചായയുണ്ടാക്കാൻ താഴത്തെ മുറിയിൽ പോയതായിരുന്നു സീന ; സഹകരണ സൊസൈറ്റിയുടെ കെട്ടിടത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

chanakya news
-Advertisements-

കണ്ണൂർ : പരിയാരത്ത് സഹരകരണ സൊസൈറ്റി ജീവനക്കാരിയെ സൊസൈറ്റി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പരിയാരം കുന്നരുവ് സ്വദേശിനി സീന (45) ആണ് മരിച്ചത്. കൊവ്വപ്പുറത്തെ അഗ്രികൾച്ചറൽ വെൽഫെയർ സൊസൈറ്റിയിലെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.

സൊസൈറ്റി ജീവനക്കാരിയായ സീന സൊസൈറ്റിയുടെ താഴത്തെ നിലയിൽ ചായ ഉണ്ടാക്കാൻ പോകുകയും പിന്നീട് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ചായയുണ്ടാക്കാൻ പോയ സീനയെ ഏറെനേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് മറ്റു ജീവനക്കാർ താഴത്തെ മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

ഉടൻ തന്നെ ജീവനക്കാരും പരിസരവാസികളും ചേർന്ന് സീനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സീനയുടെ ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : employee of co operative society found dead at kannur

-Advertisements-