Saturday, April 27, 2024
-Advertisements-
KERALA NEWSKannur Newsകൊല്ലൂരിൽ വില്ല നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്തു ; മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിനെതിരെ...

കൊല്ലൂരിൽ വില്ല നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്തു ; മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിനെതിരെ വഞ്ചന കുറ്റത്തിന് കേസെടുത്തു

chanakya news
-Advertisements-

കണ്ണൂർ : മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെതിരെ വഞ്ചന കുറ്റത്തിന് കേസെടുത്തു. കൊല്ലൂരിൽ വില്ല നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് പതിനെട്ട് ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് കേസെടുത്തത്. കണ്ണൂർ കണ്ണപുരം സ്വദേശി സരീഗ് ബാലഗോപാലന്റെ പരാതിയിൽ കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് ശ്രീശാന്തിനെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിട്ടത്.

മംഗലാപുരം ഉഡുപ്പി സ്വദേശികളായ രാജീവ് കുമാർ,വെങ്കിടേഷ് എന്നിവരാണ് പണം വാങ്ങിയതെന്നും പണം തിരികെ ചോദിച്ചപ്പോൾ ക്രിക്കറ്റ് അക്കാദമിയുടെ ഭാഗമാക്കാമെന്ന് ശ്രീശാന്ത് പറഞ്ഞതായും സരീഗ് ബാലഗോപാലന്റെ പരാതിയിൽ പറയുന്നു.

English Summary : fraud case against cricketer s sreesanth

-Advertisements-