Sunday, April 28, 2024
-Advertisements-
KERALA NEWSബസിന്റെ പെർമിറ്റും ഡ്രൈവറുടെ ലൈസൻസും റദ്ദ് ചെയ്യും ; റോബിൻ ബസ് പോലീസ് പിടിച്ചെടുത്തു, എ...

ബസിന്റെ പെർമിറ്റും ഡ്രൈവറുടെ ലൈസൻസും റദ്ദ് ചെയ്യും ; റോബിൻ ബസ് പോലീസ് പിടിച്ചെടുത്തു, എ ആർ ക്യമ്പിലേക്ക് മാറ്റി

chanakya news
-Advertisements-

പത്തനംതിട്ട : തുടർച്ചയായി പെർമിറ്റ് ലംഘിച്ചെന്നാരോപിച്ച് റോബിൻ ബസ് പോലീസ് പിടിച്ചെടുത്തു. വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ വൻ പോലീസ് സന്നാഹവുമായി എത്തിയ എംവിഡി ഉദ്യോഗസ്ഥരാണ് ബസ് പിടിച്ചെടുത്തത്. ബസ് പത്തനംതിട്ട എ ആർ ക്യാമ്പിലേക്ക് മാറ്റി.

ബസ് പിടിച്ചെടുത്തതിന് പുറമെ ബസിനെതിരെ ബസിന്റെ പെർമിറ്റും ഡ്രൈവറുടെ ലൈസൻസും റദ്ധാക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. നിയമ ലംഘനത്തിന് ആഹ്വാനം ചെയ്ത യുട്യൂബ് വ്‌ളോഗർമാർക്കെതിരെയും കേസെടുക്കുമെന്നാണ് സൂചന.

അതേമയം ബസ് പിടിച്ചെടുക്കരുതെന്ന് നേരത്തെ കോടതി ഉത്തരവിട്ടിരുന്നു,. കോടതി ഉത്തരവിന്റെ ലംഘനമാണ് നടന്നതെന്ന് റോബിൻ ബസിന്റെ നടത്തിപ്പുകാർ പ്രതികരിച്ചു. ബസ് സർവീസ് ആരംഭിച്ച ദിവസം മുതൽ എംവിഡി ഉദ്യോഗസ്ഥർ നിരവധി തവണ റോബിൻ ബസിനെ തടയുകയും പിഴ ഈടാക്കുകയും ചെയ്തിരുന്നു.

English Summry : mvd seized robin bus

-Advertisements-