Saturday, April 27, 2024
-Advertisements-
KERALA NEWSനീതു ഗർഭിണിയായ വിവരം ബന്ധുക്കളോ സുഹൃത്തുക്കളോ അറിഞ്ഞിരുന്നില്ല ; കാമുകനിൽ നിന്നും ഗർഭിണിയായ യുവതി ഹോസ്റ്റലിൽ...

നീതു ഗർഭിണിയായ വിവരം ബന്ധുക്കളോ സുഹൃത്തുക്കളോ അറിഞ്ഞിരുന്നില്ല ; കാമുകനിൽ നിന്നും ഗർഭിണിയായ യുവതി ഹോസ്റ്റലിൽ പ്രസവിച്ചു, കുഞ്ഞിനെ മുഖത്ത് വെള്ളമൊഴിച്ച് കൊ,ലപ്പെടുത്തി

chanakya news
-Advertisements-

പത്തനംതിട്ട : ഹോസ്റ്റൽ മുറിയിൽ പ്രസവിച്ച കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ അറസ്റ്റിൽ. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിനി നീതു (20) ആണ് അറസ്റ്റിലായത്. കാമുകനിൽ നിന്നും ഗർഭം ധരിച്ച യുവതി കഴിഞ്ഞ വെള്ളിയാഴ്ച ഹോസ്റ്റലിൽ പ്രസവിക്കുകയായിരുന്നു.

പ്രസവത്തിന് ശേഷം കുഞ്ഞിനെ മടിയിൽ കിടത്തി കുഞ്ഞിന്റെ മുഖത്ത് തുടർച്ചയായി വെള്ളം ഒഴിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശ്വാസകോശത്തിൽ വെള്ളം കയറിയതും ശ്വാസതടസം അനുഭവപെട്ടതുമാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.

അതേസമയം നീതു ഗർഭിണിയായ വിവരം ബന്ധുക്കളോ ഹോസ്റ്റലിൽ ഉള്ളവരോ അറിഞ്ഞിരുന്നില്ല. കുഞ്ഞിന്റെ കൊലപാതകത്തിൽ കാമുകന് പങ്കുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : neetu arrested after giving birth to the baby in the hostel room killing the baby

-Advertisements-