Sunday, April 28, 2024
-Advertisements-
KERALA NEWSപത്തനംതിട്ടയിൽ പീഡന പരാതിയിൽ അറസ്റ്റിലായ യുവാവിന് സംഭവ സമയത്ത് പ്രായപൂർത്തിയായിരുന്നില്ല, പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചതിന് പരാതിക്കാരിക്കെതിരെ...

പത്തനംതിട്ടയിൽ പീഡന പരാതിയിൽ അറസ്റ്റിലായ യുവാവിന് സംഭവ സമയത്ത് പ്രായപൂർത്തിയായിരുന്നില്ല, പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചതിന് പരാതിക്കാരിക്കെതിരെ പോക്സോ കേസെടുക്കാൻ പോലീസ്

chanakya news
-Advertisements-

പത്തനംതിട്ട : യുവതിയെ ലൈംഗീക പീഡനത്തിന് ഇരയാക്കി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്ത പ്രതിക്ക് സംഭവ സമയത്ത് പ്രായപൂർത്തിയായിട്ടില്ലെന്ന് കണ്ടെത്തൽ. എന്നാൽ ആ സമയത്ത് യുവതിക്ക് പ്രായപൂർത്തിയായിരുന്നു. ഇതോടെ പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിന് പരാതിക്കാരിക്കെതിരെ പോലീസ് കേസെടുത്തേക്കുമെന്ന് സൂചന.

പത്തനംതിട്ട ചിറ്റാർ പോലീസാണ് സംഭവത്തിൽ പുലിവാല് പിടിച്ചിരിക്കുന്നത്. യുവതി പീഡനത്തിന് ഇരയായി എന്ന് പറയുന്ന കാലയളവിൽ പ്രതിക്ക് പതിനെട്ട് വയസ് തികഞ്ഞിരുന്നില്ല. ബെംഗളൂരുവിൽ നഴ്‌സിംഗിന് പഠിക്കുകയായിരുന്നു. ഈ സമയത്താണ് യുവതി ആൺകുട്ടിയുമായി അടുപ്പത്തിലായത്.

തുടർന്ന് ഇരുവരും ലൈംഗീക ബന്ധത്തിൽ ഏർപ്പെടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ആൺകുട്ടി മൊബൈലിൽ പകർത്തുകയും ചെയ്തിരുന്നു. അടുത്തിടെയാണ് ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഇത് ശ്രദ്ധയിൽപെട്ട യുവതി ചിറ്റാർ പോലീസിൽ പരാതി നൽകുകയും യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

യുവാവിന്റെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് പീഡനം നടന്നെന്ന് പറയുന്ന കാലയളവിൽ യുവാവിന് പ്രായപൂർത്തിയായിട്ടില്ലെന്ന വിവരം പുറത്ത് വന്നത്. ഇതോടെ പോലീസ് ആശയക്കുഴപ്പത്തിലായി. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചതിന് പരാതിക്കാരിയായ യുവതിക്കെതിരെ പോക്സോ കേസ് എടുക്കേണ്ടി വരും എന്നാണ് വിവരം.

English Summary : sexual assault case accused was minor pathanamthitta

-Advertisements-