Sunday, April 28, 2024
-Advertisements-
KERALA NEWSവയനാട് സുൽത്താൻ ബത്തേരിയിൽ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി, പോലീസ് അന്വേഷണം...

വയനാട് സുൽത്താൻ ബത്തേരിയിൽ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി, പോലീസ് അന്വേഷണം ആരംഭിച്ചു

chanakya news
-Advertisements-

വയനാട് : സുൽത്താൻ ബത്തേരിയിൽ പതിമൂന്നുകാരനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചീരാൽ താഴത്തൂർ പാടിയേരി സ്വദേശികളായ കുമാർ-ചിത്ര ദമ്പതികളുടെ മകൻ മുകുന്ദൻ (13) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം.

സുൽത്താൻ ബത്തേരി സെന്റ് മേരീസ് സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ് മുകുന്ദൻ. മരണകാരണം സംബന്ധിച്ച വിവരങ്ങൾ വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : student death in wayanad

-Advertisements-