പത്തനംതിട്ട : എംസി റോഡിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പത്തനംതിട്ട പെരുമ്പുളിക്കൽ സ്വദേശി അഭിറാം (21) ആണ് മരിച്ചത്. കോളേജിൽ നിന്നും ബൈക്കിൽ വീട്ടിലേക്ക് വരികയായിരുന്ന അഭിറാമിന്റെ ബൈക്കിൽ എതിർ ദിശയിൽ നിന്നും വന്ന കാർ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ അഭിറാമിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം അപകടമുണ്ടാക്കിയ കാർ നിർത്താതെ പോയി. അടൂർ മിത്രപുരത്ത് വെച്ചാണ് അപകടം നടന്നത്.
English Summary : student died in road accident at pathanamthitta