Friday, May 17, 2024
-Advertisements-
KERALA NEWSആണുങ്ങൾ ഇല്ലാഞ്ഞിട്ടാണോ തൃശൂരിലേക്ക് വരുന്നത് ; സുരേഷ്‌ഗോപിക്കെതിരെ വന്ന വാർത്തയിൽ പങ്കില്ല, അങ്ങനെ ഒരു നിലപാട്...

ആണുങ്ങൾ ഇല്ലാഞ്ഞിട്ടാണോ തൃശൂരിലേക്ക് വരുന്നത് ; സുരേഷ്‌ഗോപിക്കെതിരെ വന്ന വാർത്തയിൽ പങ്കില്ല, അങ്ങനെ ഒരു നിലപാട് തങ്ങൾക്കില്ലെന്നും തൃശൂർ അതിരൂപത

chanakya news
-Advertisements-

തൃശൂർ : സുരേഷ് ഗോപിക്കും ബിജെപിക്കും എതിരെ വന്ന വാർത്തയിൽ പങ്കില്ലെന്നും തങ്ങളുടെ നിലപാട് അതല്ലെന്നും വ്യക്തമാക്കിയ തൃശൂർ അതിരൂപത രംഗത്ത്. മുഖപത്രമായ കത്തോലിക്കാസഭയിൽ വാർത്തയുമായി തൃശൂർ അതിരൂപതയ്ക്ക് പങ്കില്ലെന്നും ഈ വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും നേതൃത്വം വ്യക്തമാക്കി.

പാർട്ടിക്ക് പറ്റിയ ആണുങ്ങൾ ഇല്ലാത്തത് കൊണ്ടാണോ തൃശൂരിലേക്ക് വരുന്നതെന്നും തെരെഞ്ഞെടുപ്പിൽ മണിപ്പൂർ മറക്കില്ലെന്നും തൃശൂർ അതിരൂപതയുടെ നവംബർ ലക്കത്തിലെ ലേഖനത്തിൽ വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ ഇത് തൃശൂർ അതിരൂപതയുടെ അറിവോടെയല്ലെന്നും സഭയ്ക്ക് അങ്ങനെ ഒരു നിലപാടില്ലെന്നും നേതൃത്വം പറയുന്നു.

ലേഖനം പുറത്ത് വന്നതിന് പിന്നാലെ വിഷയം വാർത്തകളിൽ ഇടംനേടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സുരേഷ്ഗോപിയോട് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അഭിപ്രായം പറയാൻ എല്ലാവർക്കും സ്വാതന്ത്ര്യം ഉണ്ടെന്നും ഇതിന് പിന്നിൽ ആരാണെന്ന് തിരിച്ചറിയണം എന്നുമായിരുന്നു മറുപടി.

English Summary : thrissur archdiocese explanation to news gainst suresh gopi

-Advertisements-