Sunday, April 28, 2024
-Advertisements-
KERALA NEWSപമ്പയാറ്റിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും ; ശബരിമല ദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ അയ്യപ്പ ഭക്തർ ഒഴുക്കിൽപ്പെട്ട്...

പമ്പയാറ്റിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും ; ശബരിമല ദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ അയ്യപ്പ ഭക്തർ ഒഴുക്കിൽപ്പെട്ട് മരിച്ചു

chanakya news
-Advertisements-

പത്തനംതിട്ട : പമ്പയാറ്റിൽ രണ്ട് അയ്യപ്പ ഭക്തർ ഒഴുക്കിൽപ്പെട്ട് മരിച്ചു. തമിഴ്നാട് സ്വദേശികളായ സന്തോഷ് (19), അവിനാശ് (21) എന്നിവരാണ് മരിച്ചത്. ശബരിമല ദർശനത്തിന് ശേഷം ചെങ്ങന്നൂരെത്തിയ ഇവർ പമ്പയാറ്റിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു.

അതേസമയം അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് കൂർഗ് സ്വദേശി മരിച്ചു. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന വാഹനമാണ് പെരുമ്പാവൂരിൽവെച്ച് അപകടത്തിൽപെട്ടത്. കർണാടക സ്വദേശിയും ഡ്രൈവറുമായ ചന്ദ്രു ആണ് മരിച്ചത്.

ഇവർ സഞ്ചരിച്ച കാർ നിയന്ത്രണംതെറ്റി മതിലിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ ചന്ദ്രുവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

English Summary : two ayyappa devotees drowned in chengannur

-Advertisements-