Friday, May 17, 2024
-Advertisements-
KERALA NEWSKannur Newsചൂളമടി കേട്ടപ്പോൾ യുവതി തിരിഞ്ഞ് നോക്കി, ലൈംഗീകാവയവം പുറത്തെടുത്ത അയാൾ അശ്ലീല ചേഷ്ടകൾ കാണിച്ചു ;...

ചൂളമടി കേട്ടപ്പോൾ യുവതി തിരിഞ്ഞ് നോക്കി, ലൈംഗീകാവയവം പുറത്തെടുത്ത അയാൾ അശ്ലീല ചേഷ്ടകൾ കാണിച്ചു ; ബസിൽ യുവതിക്ക് നേരെ ലൈംഗീകാതിക്രമം ദൃശ്യങ്ങൾ പുറത്തുവിട്ട് യുവതി പുറത്ത്

chanakya news
-Advertisements-

കണ്ണൂർ : പയ്യന്നൂരിൽ സ്വകാര്യ ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയതായി പരാതി. ചെറുപുഴ-തളിപ്പറമ്പ് റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസിൽ യാത്ര ചെയ്ത യുവതിക്കാണ് ദുരനുഭവമുണ്ടായത്. ലൈംഗീകാതിക്രമം നടത്തിയ മദ്യവയസ്കന്റെ ദൃശ്യങ്ങൾ യുവതി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.

സംഭവത്തിൽ പയ്യന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസിൽ കയറിയ യുവതിയെ ചൂളമടിച്ച് വിളിച്ച ശേഷം മധ്യവയസ്‌കൻ തന്റെ ലൈംഗീകാവയവം പുറത്തെടുത്ത് കാണിക്കുകയും അശ്ലീല ചേഷ്ടകൾ കാണിക്കുകയുമായിരുന്നു.

അതേസമയം ബസ് ഡ്രൈവറും,കണ്ടക്ടറും ഭക്ഷണം കഴിക്കാൻ പോയിരിക്കുകയായിരുന്നു. അവർ തിരിച്ച് വരുന്നത് കണ്ട മധ്യവയസ്‌കൻ ഉടൻ തന്നെ ബസിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. മധ്യവയകന്റെ പ്രവർത്തി മൊബൈലിൽ പകർത്തിയ യുവതി വിവരം ബസ് ഡ്രൈവറെ അറിയിക്കുകയും അവർ മധ്യവയസ്കനെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

English Summary : woman released the video of sexually assaulting the woman on the bus

-Advertisements-